Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diploma Course

Kannur

തി​യോ​ള​ജി​യി​ൽ ഡി​പ്ലോ​മ കോ​ഴ്സു​മാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന കോ​ഴ്‌​സു​ക​ളി​ൽ തി​യോ​ള​ജി പ​ഠ​ന​വും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ​ർ​വ​ക​ലാ​ശാ​ല പു​തി​യ പ​ഠ​ന​മേ​ഖ​ല​ക​ളി​ലേ​ക്ക് വ​ഴി​തു​റ​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മു​പ്പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ക്കു​ന്ന വി​വി​ധ പു​തി​യ കോ​ഴ്‌​സു​ക​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഗ​വ​ർ​ണ​റും സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​റു​മാ​യ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ നി​ർ​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സ​ർ​വ​ക​ലാ​ശാ​ല ഇ​ത്ത​രം പ്രോ​ഗ്രാം ന​ട​ത്തു​ന്ന​ത്. ത​ല​ശേ​രി അ​തി​രൂ​പ​ത​യ്ക്കു കീ​ഴി​ലെ ആ​ൽ​ഫ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​മാ​യി ചേ​ർ​ന്നു ന​ട​ത്തു​ന്ന പ്രോ​ഗ്രാ​മി​നു പ്ല​സ്‌​ടു​വാ​ണു യോ​ഗ്യ​ത. ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ദൈ​വ​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്ര​മാ​യ "ആ​ൽ​ഫ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി ആ​ൻ​ഡ് സ​യ​ൻ​സ്' 2006 മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളു​ള്ള ആ​ൽ​ഫ​യി​ലൂ​ടെ ഇ​തി​ന​കം പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ തി​യോ​ള​ജി​യി​ൽ ഡി​പ്ലോ​മ, ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഓ​ൺ​ലൈ​ൻ കോ​ഴ്‌​സു​ക​ളി​ലൂ​ടെ നാ​നൂ​റോ​ളം പേ​ർ വി​വി​ധ ത​ല​ങ്ങ​ളി​ൽ ദൈ​വ​ശാ​സ്ത്ര പ​ഠ​നം ന​ട​ത്തി​വ​രു​ന്നു. തി​യോ​ള​ജി പ​ഠ​ന​ത്തി​ൽ ഗ​വേ​ഷ​ണ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് കാ​ലി​ഫോ​ർ​ണി​യ​യി​ലെ ജി​എം യൂ​ണി​വേ​ഴ്‌​സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ആ​ൽ​ഫ ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്.

ഓ​ൺ​ലൈ​ൻ കോ​ഴ്‌​സു​ക​ൾ​ക്ക് പു​റ​മേ റി​ലീ​ജി​യ​സ് സ​യ​ൻ​സി​ൽ ഒ​രു റ​ഗു​ല​ർ ബി​രു​ദ കോ​ഴ്സും ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു​വി​ലെ ധ​ർ​മാ​രാം വി​ദ്യാ​ക്ഷേ​ത്ര​വു​മാ​യി ലി​ങ്ക് ചെ​യ്തി​ട്ടു​ള്ള ഈ ​കോ​ഴ്സ് റോ​മി​ലു​ള്ള ക​ൾ​ച്ച​ർ ആ​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഡി​ക്കാ​സ്റ്റ​റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മ​ത​സൗ​ഹാ​ർ​ദ​വും മ​താ​ന്ത​ര സം​വാ​ദ​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന വി​ധ​ത്തി​ൽ തു​റ​ന്ന ചി​ന്താ​ഗ​തി​യോ​ടെ മ​ത​ത്തെ അ​തി​ന്‍റെ ച​രി​ത്ര-​സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ നോ​ക്കി കാ​ണാ​ൻ ആ​ൽ​ഫ​യി​ലെ പ​ഠ​നം സ​ഹാ​യി​ക്കു​ന്നു​വെ​ന്ന് അ​തി​ന്‍റെ ഫാ​ക്ക​ൽ​റ്റി അ​വ​കാ​ശ​പ്പെ​ടു​ന്നു. ആ ​വി​ധ​ത്തി​ൽ തു​റ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ​യു​ള്ള പ​ഠ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന ഡി​പ്ലോ​മ കോ​ഴ്സി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ.​ഡോ. അ​നീ​ഷ് കൊ​ട്ടു​കാ​പ്പ​ള്ളി പ​റ​ഞ്ഞു.

Latest News

Corehub Up